Flash News

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌ : ലെ പാന്‍ നുണപ്രചാരണം നടത്തുന്നു - മാക്രോണ്‍



പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയായ മറീന്‍ ലെ പാന്‍ തനിക്കെതിരേ നുണപ്രചാരണങ്ങള്‍ നടത്തുന്നെന്ന് എതിര്‍ സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണ്‍. മാക്രോണിന്  അനധികൃതമായി വിദശ ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്നായിരുന്നു ലെ പാനിന്റെ ആരോപണം. ബുധനാഴ്ച നടന്ന ടെലിവിഷന്‍ സംവാദത്തിനു പിറകെയാണ് ലെ പാന്‍ മാക്രോണിനെതിരേ ഇത്തരമൊരു ആരോപണം അഴിച്ചുവിട്ടത്. ആരോപണം മാക്രോണ്‍ നിഷേധിച്ചു. ബൂധനാഴ്ച നടന്ന ടെലിവിഷന്‍ സംവാദത്തില്‍ മാക്രോണ്‍ മുന്നിട്ടുനിന്നതായാണ് പൊതുജനഭിപ്രായം. ഇതിനു പിറകെയായിരുന്നു സമൂഹിക മാധ്യമങ്ങള്‍ മുഖേന ലെപാന്‍ ഫണ്ടു സംബന്ധിച്ച ആരോപണങ്ങളുമായി രംഗത്തെത്തിയത്. യൂറോപ്യന്‍ യൂനിയനെതിരേ ശക്തമായ പ്രചാരണമാണ് ലെ പാന്‍ നടത്തുന്നത്. അതേസമയം, രാജ്യത്ത് തൊഴിലില്ലായ്മ 10 ശതമാനത്തോളം വര്‍ധിച്ചെന്നും ഇസ്‌ലാമിക് തീവ്രവാദം വര്‍ധിച്ചെന്നും സംവാദത്തില്‍ ലെ പാന്‍ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it