Flash News

ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി



പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. അഞ്ചു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തില്‍ ഇടിവ് സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 17.7 ശതമാനം മാത്രമാണ് പോളിങ്. കഴിഞ്ഞ തവണ ഇത് 21. 41 ശതമാനമായിരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പില്‍ മുന്നിലെത്തിയ സ്ഥാനാര്‍ഥികള്‍ തമ്മിലാണ് രണ്ടാംഘട്ടത്തില്‍ മാറ്റുരക്കുന്നത്. തന്റെ പദ്ധതികള്‍ക്ക് പാര്‍ലമെന്റിന്റെ ശക്തമായ പിന്തുണ നേടാനുള്ള ശ്രമമായാണ് തിരഞ്ഞെടുപ്പിനെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നോക്കിക്കാണുന്നത്. അദേഹത്തിന്റെ ലാ റിപബ്ലിക്കന്‍ പാര്‍ട്ടിയും സഖ്യവും കൂടുതല്‍ സീറ്റില്‍ വിജയം നേടുമെന്നാണ് വിലയിരുത്തല്‍.എന്നാല്‍, ലാ റിപബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം മുമ്പ് മാത്രം പുതിയ പാര്‍ട്ടി രൂപീകരിച്ച പ്രസിഡന്റ് മാക്രോണിന് അനുഭവ സമ്പത്തോ പാരമ്പര്യമോ ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 577 സീറ്റുകളുടെ ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷത്തിന് 289 സീറ്റുകള്‍ ആവശ്യമാണ്.
Next Story

RELATED STORIES

Share it