Sports

ഫ്രഞ്ച് ഓപണ്‍: വാവ്‌റിന്‍ക, മുഗുറുസ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപണ്‍: വാവ്‌റിന്‍ക, മുഗുറുസ ക്വാര്‍ട്ടറില്‍
X
WANWRINKA_FinMatch

പാരിസ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലസ് വാവ്‌റിന്‍ക, വനിതാ വിഭാഗം സിംഗിള്‍സില്‍ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ എന്നിവര്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. നാലാം റൗണ്ടില്‍ മൂന്നാം സീഡായ വാവ്‌റിന്‍ക സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌കിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-7, 6-3, 6-2. നാലാം റൗണ്ടില്‍ റഷ്യയുടെ സെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയ്‌ക്കെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നാലാം സീഡ് കൂടിയായ മുഗുറുസയുടെ വിജയം. സ്‌കോര്‍: 6-3, 6-4. അതേസമയം, എട്ടാം സീഡായ കാനഡയുടെ മിലോസ് റഹോനിക്കിന് നാലാംറൗണ്ടില്‍ അടിതെറ്റി. സ്‌പെയിനിന്റെ ആല്‍ബെര്‍ട്ട് റാമോസാണ് 6-2, 6-4, 6-4 എന്ന സ്‌കോറിന് റഹോനിക്കിനെ മറികടന്നത്. എന്നാല്‍, ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. ബ്രിട്ടന്റെ ഐജസ് ബെദെനെയെയാണ് ജോകോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-3, 6-3. ജോകോവിച്ചിന് പുറമേ അമേരിക്കയുടെ വീനസ് വില്യംസും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കരസ്ഥമാക്കി. വീനസ് ഫ്രാന്‍സിന്റെ അലിസെ കോര്‍നെറ്റിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6, 1-6, 6-0. അന ഇവാനോവിക്കിനെ മൂന്നാംറൗണ്ടില്‍ തോല്‍വി നേരിട്ടു.പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയ, ലിയാണ്ടര്‍ പേസ്-പോളണ്ടിന്റെ മാര്‍സിന്‍ മറ്റോവ്‌സ്‌കി സഖ്യങ്ങള്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി. അമേരിക്കയുടെ ബ്രയാന്‍ ബാക്കര്‍-ന്യൂസിലന്‍ഡിന്റെ മാര്‍കസ് ഡാനിയല്‍ ജോടിയെയാണ് ഇന്തോ-റുമാനിയ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-7, 6-1. എന്നാല്‍, നാലാം സീഡായ ബ്രൂണോ സോറസ്-ജാമി മുറേ സഖ്യത്തെ പേസ്-മറ്റോവ്‌സ്‌കി ജോടി ഞെട്ടിക്കുകയായിരുന്നു. സ്‌കോര്‍: 7-6, 7-6.
Next Story

RELATED STORIES

Share it