Flash News

ഫ്രഞ്ച് ഓപണ്‍ : മിക്‌സഡ് ഡബിള്‍സില്‍ സാനിയ സഖ്യം ക്വാര്‍ട്ടറില്‍



പാരിസ്: ഫ്രഞ്ച്് ഓപണില്‍ ഇന്ത്യയുടെ ടോപ് സീഡ്  സാനിയ മിര്‍സ ക്രൊയേഷ്യന്‍ പങ്കാളി ഇവാന്‍ ഡോഡിഗിനോടൊപ്പം മിക്‌സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്നു.ഉക്രെയ്ന്‍ താരം എലിന് സ്വിറ്റോലിന- ന്യൂസിലന്‍ഡിന്റെ അര്‍ടെ സിറ്റാക്ക് ജോഡിയെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം (6-2, 6-4).  പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയും പാബ്ലൊ കുവാസുമടങ്ങുന്ന സഖ്യം പുറത്തായി. ജാമി മുറെ- ബ്രൂണോ സോറസ് സഖ്യത്തോടാണ് ബൊപ്പണ്ണ ജോഡി പരാജയപ്പെട്ടത്. സ്‌കോര്‍: 6-7, 2-6.
Next Story

RELATED STORIES

Share it