Flash News

ഫ്രഞ്ച് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍



പാരിസ്: ഫ്രഞ്ച് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ- ദബ്രോസ്‌കി സഖ്യം ഫൈനലില്‍. ആന്‍ഡ്രിയ ഹ്ലാവക്കോവ- റോജര്‍ വസ്സെലിന്‍ സഖ്യത്തെ തോല്‍പിച്ചാണ് രോഹന്‍ ബൊപ്പണ്ണയും പങ്കാളി ഗബ്രിയേല ദബ്രോസ്‌കിയും അവസാന റൗണ്ടിലെത്തിയത്. സ്‌കോര്‍: 7-5, 6-3. ആദ്യമായാണ് ബൊപ്പണ്ണ സഖ്യം ഫ്രഞ്ച് ഓപണ്‍ ഫൈനലിലെത്തുന്നത്. സെമി ഫൈനലില്‍ പുറകില്‍ നിന്ന ബൊപ്പണ്ണ സഖ്യം ഗെയിം പോയിന്റിലാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. റോബര്‍ട് ഫറാ- അന്നാ ലെന ഗ്രോനെഫെല്‍ഡ് സഖ്യമാണ് ഫൈനലില്‍ എതിരാളികള്‍. കാസെ ഡെല്‍ അഖ്വാ- രാജീവ് റാം സഖ്യത്തെ തോല്‍പിച്ചാണ് ഫറാ- ഗ്രോനെഫെല്‍ഡ് സഖ്യം ഫൈനലിലെത്തിയത്.
Next Story

RELATED STORIES

Share it