Sports

ഫ്രഞ്ച് ഓപണ്‍: മഴ മൂലം മല്‍സരം നടന്നില്ല

പാരിസ്: കനത്ത മഴയെത്തുടര്‍ന്ന് ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന മുഴുവന്‍ മല്‍സരങ്ങളും മാറ്റിവച്ചു. 16 വര്‍ഷത്തിനു ശേഷമാണ് ടൂര്‍ണമെന്റില്‍ മഴയെത്തുടര്‍ന്ന് ഒരു ദിവസത്തെ മല്‍സരം പൂര്‍ണമായി ഒഴിവാക്കുന്നത്. 16 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസം തന്നെയാണ് മഴ കളി കവര്‍ന്നത്.
ലോക ഒന്നാംനമ്പര്‍ താരങ്ങളായ നൊവാക് ജോകോവി ച്ച്, സെറീന വില്യംസ് എന്നിവര്‍ ഇന്നലെ നാലാം റൗണ്ടില്‍ മല്‍സരിക്കേണ്ടതായിരുന്നു.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ഞായറാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ജയം നേടി ലോക രണ്ടാംനമ്പര്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അമേരിക്കയുടെ ജോണ്‍ ഇസ്‌നറെയാണ് മുറേ 7-6, 6-4, 6-3ന് തകര്‍ത്തത്.
എന്നാല്‍ വനിതാ ഡബിള്‍സില്‍ ലോക ഒന്നാംനമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മി ര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ ട്ടിന ഹിംഗിസ് ടീം മൂന്നാംറൗണ്ടില്‍ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി പുറത്തായി. ചെക് റിപബ്ലിക്കിന്റെ ബാര്‍ബറ ക്രെസിക്കോവ-കാതറീന സിനിയാക്കോവ സഖ്യമാണ് ഇന്തോ-സ്വിസ് ജോടിയെ 3-6, 2-6ന് അട്ടിമറിച്ചത്.
Next Story

RELATED STORIES

Share it