Sports

ഫ്രഞ്ച് ഓപണ്‍: പേസിന് ചരിത്ര കിരീടം

പാരിസ്: ഇന്ത്യന്‍ വെറ്ററന്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസിന്റെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍. ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടിയതോടെയാണ് പേസ് സഖ്യം ചരിത്രം സൃഷ്ടിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനെ കൂട്ടുപിടിച്ചാണ് പേസ് സഖ്യത്തിന്റെ കിരീട നേട്ടം. മികസഡ് ഡബിള്‍സില്‍ കരിയര്‍സ്ലാം തികയ്ക്കുകയെന്ന ബഹുമതിയാണ് കിരീടനേട്ടത്തോടെ 42കാരനായ പേസിനെ തേടിയെത്തിയത്. കരിയറില്‍ എല്ലാ ഗ്രാന്‍ഡ്സ്ലാമും നേടുന്നതാണ് കരിയര്‍സ്ലാം. നേരത്തെ 2015ല്‍ ഹിംഗിസിനൊപ്പം ആസ്‌ത്രേലിയന്‍ ഓപണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപണ്‍ എന്നീ കിരീടങ്ങള്‍ പേസ് നേടിയിരുന്നു.
ഫ്രഞ്ച് ഓപണിലെ ആവേശകരമായ ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് സഖ്യത്തെ മുട്ടുകുത്തിച്ചാണ് പേസ്-ഹിംഗിസ് ജോടി കിരീടം ചൂടിയത്. സ്‌കോര്‍: 6-4സ 4-6, 10-8. പേസിന്റെ 18ാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം കൂടിയാണിത്.
Next Story

RELATED STORIES

Share it