Flash News

ഫ്രഞ്ച് ഓപണ്‍: നദാലും ഷറപ്പോവയും രണ്ടാം റൗണ്ടില്‍

ഫ്രഞ്ച് ഓപണ്‍: നദാലും ഷറപ്പോവയും രണ്ടാം റൗണ്ടില്‍
X


പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും മുന്‍ ലോക ചാംപ്യ റഷ്യയുടെ മരിയ ഷറപ്പോവയും സെറീന വില്യംസും  ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. പുരുഷ സിംഗില്‍സിലെ മറ്റ് മല്‍സരങ്ങളില്‍ ലോക നാലാം നമ്പര്‍ താരം മരിന്‍ സിലിച്ചും കെവിന്‍ ആന്‍ഡേഴ്‌സനും ജോണ്‍ ഇസ്‌നറും ജാക്ക് സോക്കും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വനിതകളില്‍ ഗാര്‍ബൈ ന്‍ മുഗുരുസയും സൊമാന്ത സ്റ്റോസറും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ഒന്നാം നമ്പര്‍ താരമായ നദാല്‍ ലോക 129ാം നമ്പര്‍ താരമായ സിമോണ ബൊലെയ്‌ലിയെ മൂന്ന് സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 6-4, 6-3, 7-6. എന്നാല്‍  റാങ്കിങില്‍ 1000ന് പിന്നിലുളള ആസ്‌ത്രേലിയയുടെ ഡക്ക്വര്‍ത്തിനെയാണ് സിലിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,7-5,7-6. വനിതകളില്‍ നിലവിലെ 30ാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ ഹോളണ്ടിന്റെ റൈച്ചല്‍ ഹോഗന്‍ക്യംപിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 6-1,4-6, 6-3. നിലവില്‍ സീഡില്ലാതാരവും 451ാം റാങ്കുകാരിയുമായ  സെറീന വില്യംസ്   ക്രിസ്റ്റീന പ്ലിസ്‌കോവയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6,6-4.
Next Story

RELATED STORIES

Share it