Flash News

ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് : മുറെയും വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍



പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരങ്ങളായ ആന്‍ഡി മുറെയും സ്റ്റാന്‍ വാവ്‌റിങ്കയും ക്വാര്‍ട്ടര്‍ ഫൈനലില്‍. അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുറെ തോല്‍പിച്ചത്. സ്‌കോര്‍: 7-6, 7-5, 6-0. ആദ്യസെറ്റില്‍ മുറെയെ വിറപ്പിച്ച ഡെല്‍ പോട്രോയെ പിന്നീടുള്ള സെറ്റുകളില്‍ ഒന്നാംനമ്പര്‍ താരമായ മുറെ അനായാസം മറികടക്കുകയായിരുന്നു. ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ ആണ് മൂന്നാം റാങ്കുകാരനായ വാവ്‌റിങ്ക കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-0, 6-2.
Next Story

RELATED STORIES

Share it