Sports

ഫ്രഞ്ച് ഓപണ്‍: ക്വിറ്റോവ രണ്ടാംറൗണ്ടില്‍

ഫ്രഞ്ച് ഓപണ്‍: ക്വിറ്റോവ രണ്ടാംറൗണ്ടില്‍
X
petra

പാരിസ്: ചെക്ക് റിപബ്ലിക്കിന്റെ ലോക 10ാം നമ്പര്‍ വനിതാ താരം പെട്ര ക്വിറ്റോവ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു. ഒന്നാം റൗണ്ടില്‍ മൊണ്ടെനെഗ്രോയുടെ ഡാന്‍ക കോവിനിക്കിനെ തോല്‍പ്പിച്ചാണ് ക്വിറ്റോവയുടെ മുന്നേറ്റം. മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു ക്വിറ്റോവയുടെ ജയം. സ്‌കോര്‍: 6-2, 4-6, 7-5. അതേസമയം, പരിക്ക് മൂലം ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും കളിക്കാതെ പിന്‍മാറുന്ന താരങ്ങളുടെ എണ്ണം കൂടുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററിനു പിന്നാലെ ഫ്രാന്‍സിന്റെ ഗേല്‍ മോന്‍ഫില്‍സാണ് പരിക്ക് മൂലം ടൂര്‍ണമെന്റിനില്ലെന്ന് പ്രഖ്യാപിച്ചത്. പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യറൗണ്ടില്‍ ആസ്‌ത്രേലിയയുടെ നിക് ക്രഗിയോസ് ഇറ്റലിയുടെ മാര്‍കോ സെചിനാറ്റോയെ തോല്‍പ്പിച്ചു. സ്‌കോര്‍: 7-6, 7-6, 6-4.
Next Story

RELATED STORIES

Share it