Flash News

ഫ്രഞ്ച് ഓപണ്‍ ഇന്ന് മുതല്‍



പാരിസ്: സീസണിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപണിന് ഇന്ന് തുടക്കമാവും. കളിമണ്‍ കോര്‍ട്ടില്‍ അരങ്ങേറുന്ന ഏക ഗ്ലാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപണിന്റെ പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ ലോക ഒന്നാംനമ്പര്‍ താരം ആന്റി മുറേ റഷ്യയുടെ ആന്ദ്രെ കുസ്‌നെറ്റ്‌സോവുമായി ആദ്യ ഏറ്റുമുട്ടും. ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചാണ്. വനിതകളില്‍ സ്‌പെയിനിന്റെ ഗബ്രീന മുഗുറുസയ്ക്കായിരുന്നു കഴിഞ്ഞ തവണ കിരീടം. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസ് ഇത്തവണ മല്‍സരിക്കാനില്ല.
Next Story

RELATED STORIES

Share it