Flash News

ഫ്രഞ്ച് ഓപണ്‍ : അട്ടിമറി തോല്‍വിയോടെ ഏയ്ഞ്ചലിക് കെര്‍ബര്‍ പുറത്ത്



പാരിസ്: ജര്‍മനിയുടെ ഒന്നാം സീഡ് താരം ഏയ്ഞ്ചലിക് കെര്‍ബര്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ പുറത്ത്. റഷ്യയുടെ എകതറീന മകറോവയാണ് കെര്‍ബറെ അട്ടിമറിച്ചത്. കളിമണ്ണില്‍ കോര്‍ട്ടില്‍ തുടക്കം മുതലേ മികവ് പുലര്‍ത്തിയ മകറോവ് 6-2, 6-2 എന്ന സ്‌കോറിനാണ് കെര്‍ബറെ പരാജയപ്പെടുത്തിയത്. 2004 ഫ്രഞ്ച് ഓപണില്‍ ജെസ്റ്റിന്‍ ഹെനിനും 2014ല്‍ സെറീന വില്യംസിനും അട്ടിമറി തോല്‍വിയേറ്റ് രണ്ടാംറൗണ്ടില്‍ പുറത്തുപോകേണ്ടി വന്നിട്ടുണ്ട്. ഒന്നാം സീഡ് താരം ഫ്രഞ്ച് ഓപണിന്റെ ചരിത്രത്തിലാദ്യമായാണ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്നത് .അവിശ്വസനീയമായ വിജയമെന്നാണ് മല്‍സരത്തിലെ വിജയത്തിന് ശേഷം മക—റോവ പ്രതികരിച്ചത്. നീണ്ട നാളുകള്‍ക്ക് ശേഷമാണ് കളിമണ്‍ കോര്‍ട്ടില്‍ കളിക്കുന്നത്. എങ്കിലും മികച്ച പ്രകടനത്തോടെ വിജയം നേടാനായതില്‍ സന്തോഷമുണ്ടെന്നും മുന്‍ ആസ്‌ത്രേലിയന്‍ ഓപണ്‍, യുഎസ് ഓപണ്‍ സെമി ഫൈനലിസ്റ്റ് കൂടിയായ മകറോവ പറഞ്ഞു. അതേ സമയം കെര്‍ബറിനെ കാല്‍മസിലിനേറ്റ പരിക്ക് മല്‍സരത്തില്‍ ബാധിച്ചിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് മാഡ്രിഡ് ഓപണിലും റോം ഓപണിലും കെര്‍ബര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 40ാം സ്ഥാനത്തായിരുന്ന മകറോവ കെര്‍ബറെ അട്ടിമറിച്ചതോടെ കരിയറിലെ മികച്ച റാങ്കിങായ എട്ടാം സ്ഥാനം കരസ്ഥമാക്കി.
Next Story

RELATED STORIES

Share it