World

ഫ്രഞ്ച് ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ ഹാജരായി

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രക്ഷോഭകര്‍ക്കു നേരെ കാണിച്ച അതിക്രമത്തില്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാഡ് കൊളംബോ പാര്‍ലമെന്റിന് മുന്നില്‍ ഹാജരായി. ഫ്രഞ്ച് സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ പോലിസിനൊപ്പം ചേര്‍ന്ന് ആക്രമിച്ചത് ആഭ്യന്തര മന്ത്രിയുടെ അറിവോടെയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടര്‍ന്നാണു കൊളംബോയ്‌ക്കെതിരായ നടപടി. മെയ് ഒന്നിനു നടന്ന സംഭവം സര്‍ക്കാര്‍ മറച്ചുവച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും പ്രതിപക്ഷം പറഞ്ഞു. ആഭ്യന്തരമന്ത്രിയെ പാരിസ് പോലിസ് ചീഫ് ചോദ്യംചെയ്തു. കഴിഞ്ഞ മെയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സമരത്തില്‍ പങ്കെടുത്ത യുവതിയെയും യുവാവിനെയും മാക്രോണിന്റെ അംഗരക്ഷകനും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും പോലിസിനൊപ്പം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.ദ്യശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണു സംഭവം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
Next Story

RELATED STORIES

Share it