Flash News

ഫ്യൂയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ദിലീപ്



കൊച്ചി: തിേയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്—സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫ്യൂയോക്) പ്രസിഡന്റായി സ്ഥാനമേല്‍ക്കില്ലെന്നു ദിലീപ്. ഇതുസംബന്ധിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിനു ജാമ്യം കിട്ടിയതിനു പിന്നാലെ കഴിഞ്ഞ ദിവസം സംഘടനയുടെ അടിയന്തര യോഗം ചേര്‍ന്ന് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. തന്നെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തില്‍ നന്ദിയുണ്ടെന്നും എന്നാല്‍, തല്‍ക്കാലം ഒരു സിനിമാ സംഘടനയുടെയും നേതൃത്വത്തിലേക്ക് ഇല്ലെന്നുമാണ് ദിലീപ് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അംഗമെന്ന നിലയില്‍ സംഘടനയുടെ എല്ലാ പിന്തുണയുമുണ്ടായിരിക്കുമെന്നും ദിലീപ് കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it