World

ഫ്യുജിമോറിക്ക് ശിക്ഷയില്‍ ഇളവ്: പെറുവില്‍ പ്രതിഷേധം

ലിമ: മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യുജിമോറിക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയതിനെത്തുടര്‍ന്ന്് പെറു സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരെ പിരിച്ചുവിടാനായി പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.
മനുഷ്യാവകാശ ലംഘനം, അഴിമതി എന്നീ കേസുകളില്‍ 25 വര്‍ഷത്തെ തടവുശിക്ഷയാണ് ഫ്യുജിമോറിക്ക് കോടതി വിധിച്ചത്. രക്തസമ്മര്‍ദവും ക്രമരഹിതമായ ഹൃദയമിടിപ്പും കാരണം കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫ്യുജി മോറിയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് ശിക്ഷയില്‍ ഇളവു നല്‍കിയതെന്ന് പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിന്‍സ്‌കി പറഞ്ഞു.
എന്നാല്‍ ഫ്യുജി മോറിയുടെ പാര്‍ട്ടിയുടെ സഹായത്തോടെയാണ് കുസിന്‍സ്‌കി ഇംപീച്ച്‌മെന്റ് നടപടിയെ തരണം ചെയ്തതെന്നും ഇതിനുള്ള പ്രത്യുപകാരമായാണ് ഫ്യുജി മോറിയുടെ ശിക്ഷാ നടപടികള്‍ ഇളവു ചെയ്യുന്നതെന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.  മുന്‍ പ്രസിഡന്റിനെ കൂടാതെ ഏഴുപേര്‍ക്ക് കൂടി ശിക്ഷയില്‍ ഇളവു നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it