ഫോര്‍വേഡ് ബ്ലോക്ക് സെക്കുലര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും
BY Sumeera SMR24 April 2016 3:44 AM GMT
Sumeera SMR24 April 2016 3:44 AM GMT
കൊച്ചി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതയെ ചെറുക്കുന്നതിനും അഴിമതിരഹിത ഭരണത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40 നിയോജക മണ്ഡലങ്ങളില്‍ പാര്‍ട്ടി ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി അടക്കമുള്ള ആര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ധാര്‍മികമായ അവകാശമില്ല. സ്വന്തം മുന്നണിയുടെ നേതാക്കള്‍ തന്നെ അഴിമതിക്കാരാണെന്ന് ആരോപിച്ച ആളുകളെ തന്നെ ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാന്‍ ഓള് ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളെടുത്ത തീരുമാനം ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT