Flash News

ഫോര്‍വേഡ് ബ്ലോക്കിനെ യുഡിഎഫിലെടുത്തു

ഫോര്‍വേഡ് ബ്ലോക്കിനെ യുഡിഎഫിലെടുത്തു
X


തിരുവനന്തപുരം : ഫോര്‍വേഡ് ബ്ലോക്കിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ മുന്നണി യോഗം തീരുമാനമെടുത്തു. രമേശ് ചെന്നിത്തല അവതരിപ്പിച്ച നിര്‍ദേശത്തെ സിഎംപി എതിര്‍ത്തുവെങ്കിലും ആര്‍എസ്പി അഭിപ്രായമൊന്നും   പറഞ്ഞില്ല. ഒടുവില്‍ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍വേഡ് ബ്ലോക്കിനെ മുന്നണിയിലെടുക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. മുന്നണിവിട്ട കെ.എം.മാണിയെ അങ്ങോട്ടുപോയി  തിരിച്ചുവിളിക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു. മാണിയെ തിരിച്ചുവിളിച്ച എംഎം ഹസന്റെ നടപടിക്കെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ മാണിയെ തിരിച്ചുവിളിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകമാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ഹസന്‍ വിശദീകരിച്ചത്.
Next Story

RELATED STORIES

Share it