Second edit

ഫോര്‍വേഡ് പ്രസ്

മാധ്യമപ്രവര്‍ത്തകരെയും പ്രസാധകരെയും ജീവഭയം വേട്ടയാടുന്നതിന്റെ ദുരന്തങ്ങള്‍ ഏറെയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഏതറ്റം വരെയും പോവുമെന്നു നാം കരുതിയ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ് 'ദ ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി' എന്ന പ്രൗഢമായ ബൃഹദ്ഗ്രന്ഥത്തിന്റെ കോപ്പികള്‍ പള്‍പ്പാക്കി മാറ്റുകയാണുണ്ടായത്.
അത്തരമൊരു ഭീഷണിയുടെ നിഴലിലാണെന്നു തോന്നുന്നു ദലിത്- പിന്നാക്ക വിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ ഊന്നിയിരുന്ന ഫോര്‍വേഡ് പ്രസിന്റെ മാഗസിന്‍ അടച്ചുപൂട്ടുന്നത്. സര്‍ജനായ സില്‍വിയയും കവിയായ ഐവാനും ചേര്‍ന്നു നടത്തുന്ന ഫോര്‍വേഡ് പ്രസില്‍ പ്രഗല്ഭരായ ദലിത്-ബഹുജന്‍ എഴുത്തുകാര്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു.
2014 ഒക്ടോബറില്‍ മഹിഷാസുരന്റെ ചിത്രം കവര്‍ പേജില്‍ കൊടുത്തതു സംഘികളുടെ രോഷത്തിനു കാരണമായിരുന്നു. അതോടെ ആര്‍എസ്എസിന്റെ പോഷക സംഘടനകള്‍ രംഗത്തിറങ്ങി. മത വൈരമുളവാക്കുന്നു എന്നു പറഞ്ഞ് ആ ലക്കത്തിന്റെ കോപ്പികള്‍ വിനീത വിധേയരായ ഡല്‍ഹി പോലിസ് പിടിച്ചെടുത്തു.
സില്‍വിയയും ഐവാനും അതോടെ ഒളിവില്‍ പോവാന്‍ നിര്‍ബന്ധിതരായി. എന്നാല്‍, സുഹൃത്തുക്കളുടെ സഹായത്തോടെ അവര്‍ മാഗസിന്‍ പുറത്തിറക്കുന്നുണ്ടായിരുന്നു.
ഇനിയും മുന്നോട്ടു പോവുക അസാധ്യമെന്നു കണ്ടതിനാലാണ് ഫോര്‍വേഡ് പ്രസ് പ്രസാധനം നിര്‍ത്തലാക്കുന്നത്.
Next Story

RELATED STORIES

Share it