ഫോര്‍മുല വണ്‍ : മലേസ്യന്‍ ഗ്രാന്റ്പ്രീ കിരീടം മാക്സ് വെസ്തപ്പാന്
BY fousiya sidheek2 Oct 2017 4:04 AM GMT
fousiya sidheek2 Oct 2017 4:04 AM GMT
കൊലാലംപൂര്‍: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ മലേസ്യന്‍ ഗ്രാന്റ് പ്രീ കിരീടം റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാന്. തന്റെ 20ാം ജന്മദിനത്തിലാണ് വെസ്തപ്പാന് കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്ട്ടണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജയത്തോടെ 34 പോയിന്റുകളുമായി ഹാമിള്ട്ടണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണുള്ളത്. അതേ സമയം ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റെഡ്്ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്ഡോയ്ക്കാണ് മൂന്നാം സ്ഥാനം. മെഴ്സിഡസിന്റെ വള്‍ട്ടേരി ബോത്താസ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസ് ആറാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി.മലേസ്യന്‍ ഗ്രാന്റ് പ്രീ പൂര്‍ത്തിയായതോടെ ഏഴ് ജയങ്ങളുമായി 281 പോയിന്റുകളുള്ള മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടനാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ളത്. 247 പോയിന്റുകളുള്ള ഫെരാരിയുടെ സെബാസ്റ്റിയന് വെറ്റല്‍ രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് മെഴ്സിഡസിന്റെ വള്‍ട്ടേരി ബോത്താസ് 222 പോയിന്റുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്നു. 177 പോയിന്റുള്ള റെഡ്ബുള്ളിന്റെ റിക്കിയാര്‍ഡോയാണ് നാലാം സ്ഥാനത്ത്. അതേ സമയം ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ വെസ്തപ്പാന് 93 പോയിന്റുകളുമായി പട്ടികയിലെ ആറാം സ്ഥാനത്താണ്.
Next Story
RELATED STORIES
പശ്ചിമബംഗാളിലെ കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT