Flash News

ഫോര്‍മുല വണ്‍: ജപ്പാനീസ് ഗ്രാന്റ് പ്രീ കിരീടം ഹാമിള്‍ട്ടണ്

ഫോര്‍മുല വണ്‍: ജപ്പാനീസ് ഗ്രാന്റ് പ്രീ കിരീടം ഹാമിള്‍ട്ടണ്
X

ടോക്കിയോ: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തില്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ന്റെ വിജയക്കുതിപ്പ് തുടരുന്നു. ജപ്പാനീസ് ഗ്രാന്റ് പ്രീയില്‍ കിരീടം നേടിയാണ് ഹാമിള്‍ട്ടണ്‍ പോയിന്റ് പട്ടികയിലെ കുതിപ്പ് തുടരുന്നത്. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാനും ഡാനിയര്‍ റിക്കിയാര്‍ഡോയും ഹാമിള്‍ട്ടണ് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആവേശ പോരിനൊടുവില്‍ ഹാമിള്‍ട്ടണ്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 27 മിനിറ്റ് 31.194 സെക്കന്റ് സമയം കുറിച്ചാണ് ഹാമിള്‍ട്ടണ്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. വെസ്തപ്പാന്‍ രണ്ടാം സ്ഥാനത്തും റിക്കിയാര്‍ഡോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോള്‍ ഹാമിള്‍ട്ടണ്‍ന്റെ മെഴ്‌സിഡസ് സഹതാരം വള്‍ട്ടേരി ബോത്താസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫെരാരിയുടെ കിമി റെയ്‌ക്കോനാന്‍, ഫോഴ്‌സ് ഇന്ത്യയുടെ ഇസ്റ്റബന്‍ ഒക്കോണ്‍, ഫോഴ്‌സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസ് എന്നിവര്‍ യഥാക്രമം അഞ്ച് മുതല്‍ ഏഴ് സ്ഥാനങ്ങളിലും മല്‍സരം പൂര്‍ത്തിയാക്കി. അതേ സമയം വാഹനത്തിന്റെ തകരാര്‍ തിരിച്ചടി നല്‍കിയപ്പോള്‍ ഹാമിള്‍ട്ടണ്‍ന്റെ മുഖ്യ എതിരാളി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് 19ാം സ്ഥാനമേ നേടാനായുള്ളൂ.
ജപ്പാനിലെ ജയത്തോടെ 2017 സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്ന് എട്ട് ജയങ്ങള്‍ നേടി 306 പോയിന്റുകളുമായി പട്ടികയിലെ ഒന്നാം സ്ഥാനം ഹാമിള്‍ട്ടണ്‍ ഊട്ടിഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 247 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ബോത്താസിന് 234 ഉും റെഡ്ബുള്ളിന്റെ റിക്കിയാര്‍ഡോയ്ക്ക് 192 റണ്‍സും പോയിന്റുകളാണുള്ളത്.
Next Story

RELATED STORIES

Share it