ernakulam local

ഫോര്‍ട്ടുകൊച്ചിയിലെ അനധികൃത കടകള്‍ ഒഴിപ്പിച്ചു

മട്ടാഞ്ചേരി: കാര്‍ണിവല്‍, നവവല്‍സര ആഘോഷങ്ങള്‍ തുടങ്ങിയതോടെ ഫോര്‍ട്ടുകൊച്ചി മേഖലയില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ പെരുകുന്നുവെന്ന പരാതിയെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ കമാലകടവ്, കടപ്പുറം തുടങ്ങിയ മേഖലകളില്‍ പരിശോധന തുടങ്ങി. ഉപജീവനത്തിനെന്ന അനുകമ്പയിലാണ് സര്‍വസാധാരണമായി വഴിയോര കച്ചവടം നടത്തുന്നതെങ്കിലും ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ ഒരാള്‍ക്ക് തന്നെ നാലും, അഞ്ചും കടകള്‍ ഉണ്ടെന്നതാണ് വ്യാപക പരാതി. പല കടകളും പണയത്തിനും വാടകക്കും മറിച്ചു കൊടുക്കുന്നുവെന്ന ആരോപണവും ഉണ്ട്. തന്നെയുമല്ല കടഉടമകള്‍ നാലും അഞ്ചും ജീവനക്കാരെവെച്ചാണ് കടകള്‍ നടത്തുന്നതെന്നുമാണ് പരാതി.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമീക പരിശോധനയില്‍തന്നെ വാസ്‌കോഡ ഗാമ സ്‌ക്വയറിന് സമീപം കട നടത്തുന്ന ഗഫൂര്‍ എന്ന വ്യക്തിക്ക് അഞ്ച് കടകള്‍ സ്‌ക്വയറിനു സമീപത്തുമാത്രം ഉള്ളതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവ സ്വയം പൊളിച്ചുമാറ്റുവാന്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതില്‍ രണ്ടു കടകള്‍ക്ക് കോടതിയില്‍ നിന്നും സ്‌റ്റേ ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബാക്കി വരുന്ന മൂന്ന് കടകള്‍ മാറ്റുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ കടയോട് ചേര്‍ന്ന് നടത്തുന്ന കരിക്ക്, ഐസ് ക്രീം, പലഹാര കട എന്നിവ സ്വമേധയ പൊളിച്ചുനീക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it