Gulf

ഫോണ്‍ സമ്മാന തട്ടിപ്പ്; 40 പേര്‍ ദുബയ് പോലീസിന്റെ പിടിയില്‍

ഫോണ്‍ സമ്മാന തട്ടിപ്പ്; 40 പേര്‍ ദുബയ് പോലീസിന്റെ പിടിയില്‍
X


ദുബയ്:  പ്രമുഖ ടെലിഫോണ്‍ വിതരണ കമ്പനിയുടെ പേരില്‍ സമ്മാന തട്ടിപ്പ് നടത്തിയ 40 പാക്‌സ്താന്‍ സ്വദേശികളെ ദുബയ് പോലീസ് പിടികൂടി. ദുബയിലെ ഫ്രിജ് മുറാര്‍ പ്രദേശത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ ആളുകളെ കബളിപ്പിക്കുന്ന ടെലിമാര്‍ക്കറ്റിംഗ് നടത്തിയിരുന്നത്. പ്രമുഖ ടെലിഫോണ്‍ വിതരണ കമ്പനിയില്‍ നിന്നും നിങ്ങള്‍ക്ക് സമ്മാനം അടിച്ചിട്ടുണ്ടെന്നും പറഞ്ഞ് വിളിക്കുന്നവരോട് അത് ലഭിക്കണമെങ്കില്‍ തങ്ങള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. രണ്ട് ഫല്‍റ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ ടെലിമാര്‍ക്കറ്റിംഗ് നടത്തിയിരുന്നുത്. ഇവരില്‍ നിന്നും 60,000 ദിര്‍ഹവും, 115 സിം കാര്‍ഡുകളും 95 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. തങ്ങള്‍ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയതെന്ന് ദുബയ് പോലീസിന്റെ സാമ്പത്തിക കുറ്റന്യേഷണ വിഭാഗം ഉപ മേധാവി കേണല്‍ ഒമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് പറഞ്ഞു. സന്ദര്‍ശ വിസക്ക് എത്തിയ പ്രതികള്‍ എല്ലാവരും തന്നെ അനധികൃതമായി കഴിയുകയായിരുന്നു.
Next Story

RELATED STORIES

Share it