Flash News

ഫോണ്‍ കെണി : ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ചാനല്‍ സിഇഒ



കൊച്ചി: മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവയ്ക്കാനിടയായ ഫോണ്‍ കെണി കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ചാനല്‍ ഓഫിസ് വളപ്പില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഹരജി. സ്ഥാപനത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന തനിക്ക് ചാനലിന്റെ  ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സാന്നിധ്യം അനിവാര്യമാണെന്നും ഈ സാഹചര്യത്തില്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നുമാണു ഹരജിയിലെ ആവശ്യം. ഹരജി 16നു പരിഗണിക്കാന്‍ മാറ്റി.
Next Story

RELATED STORIES

Share it