wayanad local

ഫോട്ടോഗ്രഫി മല്‍സരം സംഘടിപ്പിക്കുന്നു

കല്‍പ്പറ്റ: സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് ലോകത്തിനു തന്നെ മാതൃകയായി നിരവധി നേട്ടങ്ങള്‍ കൈവരിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കാമറക്കണ്ണിലൂടെ പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മിഷന്‍ ഫോട്ടോഗ്രഫി മല്‍സരം സംഘടിപ്പിക്കുന്നു. കഴിഞ്ഞ 19 വര്‍ഷം കൊണ്ട് കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കുന്ന ചിത്രങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഒരാള്‍ക്ക് അഞ്ചു ഫോട്ടോകള്‍ വരെ അയക്കാം. ചിത്രത്തെക്കുറിച്ചുള്ള ലഘുവിവരണവും (അയല്‍ക്കൂട്ടത്തിന്റെ അല്ലെങ്കില്‍ യൂനിറ്റിന്റെ) ഉള്‍പ്പെടുത്തണം. വീട്ടമ്മമാരും വിദ്യാര്‍ഥികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്കു പങ്കെടുക്കാം.
വിദഗ്ധ ജൂറിയാണ് എന്‍ട്രികള്‍ പരിശോധിച്ച് സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുന്നത്. മികച്ച ചിത്രത്തിന് 20,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5,000 രൂപയും സമ്മാനം ലഭിക്കും. കൂടാതെ 10 പേര്‍ക്ക് 1,000 രൂപ വീതം നല്‍കും.
ജൂറി നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് കുടുംബശ്രീ മാസിക സൗജന്യമായി ലഭിക്കും. എന്‍ട്രികള്‍ സിഡിയാക്കി വാട്ടര്‍മാര്‍ക്ക് ചെയ്യാതെ പിആര്‍ഒ, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫിസ്, ട്രിഡ ബില്‍ഡിങ്, മെഡിക്കല്‍ കോളജ് പിഒ, തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ അയക്കണം. അയക്കുന്നയാളുടെ പേര്, വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ചിത്രങ്ങള്‍ അയക്കുന്ന കവറിനു പുറത്ത് കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രഫി മല്‍സരം എന്നു രേഖപ്പെടുത്തണം. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി 15.
Next Story

RELATED STORIES

Share it