Flash News

ഫോട്ടാഗ്രാഫറെയും വഴിയാത്രക്കാരനെയും അക്രമിച്ച സംഭവം : എസ്.ഡി.പി.ഐ ധര്‍ണ ശനിയാഴ്ച

മൊറയൂര്‍ : മലപ്പുറത്ത് ചന്ദ്രിക ഫോട്ടാഗ്രാഫറെയും വഴിയാത്രക്കാരനെയും അക്രമിച്ച കേസ് അട്ടിമറിച്ച പോലീസ് ആര്‍എസ്എസ് രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ എസ്.ഡി.പി.ഐ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട് 4.30ന് മലപ്പുറം കെ.എസ്.ആര്‍.ടി.സി പരിസരത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. ധര്‍ണ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എം.പി മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
മലപ്പുറത്തെ പ്രസ് ക്ലബ്ബില്‍ കയറി ക്രൂരമായ അക്രമം നടത്തിയത് പത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. തൊണ്ടിമുതലായ മൊബൈല്‍ ഫോണും മറ്റു കൂട്ടുപ്രതികളെയും കണ്ടുപിടിക്കുന്നതിനും പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങേണ്ടത് നിര്‍ബന്ധമായിരിക്കെ, വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതുവഴി പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് അധികാരികളെ ഭാഗത്ത് നിന്നും ഉണ്ടായത്.
പ്രതികള്‍ ആര്‍.എസ്.എസ്സുകാരാകുമ്പോള്‍ രാജ്യത്തെ വിവിധ കേസുകള്‍ക്ക് സംഭവിക്കുന്നത് പോലെ അന്വേഷണം വഴിമുട്ടുകയും പ്രതികള്‍ക്ക് ജാമ്യം നല്‍കുകയും ചെയ്യുന്നത് തന്നെയാണ് ഈ കേസിനും സംഭവിച്ചിട്ടുള്ളത്. മലപ്പുറത്തു ഇത്തരം അക്രമം നടന്നിട്ട് മൗനം തുടരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം ആര്‍.എസ്.എസ്സുമായുള്ള രാഷ്ട്രീയ ഒത്തുതീര്പ്പിന്റെ ഭാഗമാണെന്നും മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള ജില്ലയില്‍ തങ്ങളുടെ പത്രത്തിന്റെ ഫോട്ടോഗ്രാഫറെ അക്രമിച്ചിട്ടു ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ ഇടപെടല്‍ നടത്താത്തത് ആര്‍.എസ്.എസ്സിനെതിരെ പ്രതിഷേധിക്കാനുള്ള ലീഗിന്റെ പരിമിതിയെയാണ് വെളിവാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ.എം അഹമ്മദ് നിഷാദ് മാസ്റ്റര്‍, എം.ടി മുഹമ്മദ്, അബ്ദുല്‍ മജീദ്, ഇര്‍ഷാദ് മൊറയൂര്‍, അഡ്വ അബൂബക്കര്‍, കെ.ടി അബൂബക്കര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it