Flash News

ഫൈസല്‍ വധം : ജാമ്യഹരജിയിലെ വിധി 26ന്



മഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ മുഖ്യ പ്രതിയടക്കം മൂന്നു പേര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ തീര്‍പ്പ് ജില്ലാ സെഷന്‍സ് കോടതി 26ലേക്ക് മാറ്റി. കഴിഞ്ഞ ഒരു മാസമായി ഹരജിയിലെ വാദം കേള്‍ക്കല്‍ തുടരുകയാണ്.   കേസിലെ മുഖ്യ സൂത്രധാരന്‍ ആര്‍എസ്എസ് തിരൂര്‍  സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ , വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വിധി പറയുക.  മഠത്തില്‍ നാരായണന്‍  യാസിറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു.  വിനോദ്, സജീഷ്, ഹരിദാസന്‍, ദിനേഷ് എന്ന ഷാജി, സുനില്‍, ജയപ്രകാശ്, പ്രദീപ്, ലിജീഷ് എന്ന ലിജു, പ്രജീഷ് എന്ന ബാബു, ശ്രീജേഷ് എന്ന അപ്പു, സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു തുടങ്ങിയ  11 പ്രതികള്‍ ജാമ്യത്തിലാണ്.
Next Story

RELATED STORIES

Share it