kozhikode local

ഫേസ് ബുക്ക് പ്രണയം: വീട്ടമ്മയും കാമുകനും റിമാന്‍ഡില്‍

താമരശ്ശേരി: ഫേസ്ബുക്ക് പ്രണയത്തിലൂടെ ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍. ചമല്‍ ഊന്നുകല്ല്  സ്വദേശിനിയായ യുവതിയെയും, വളയം ചാത്തോത്ത് രാഹുലി (23)നെയുമാണ് താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം 26നാണ് ഫേസ് ബുക്കിലൂടെ  പരിചയപ്പെട്ട അവിവാഹിതനായ രാഹുലിനൊപ്പ യുവതി ഒളിച്ചോടിയത്. കാമുകനൊപ്പം പോവുകയാണെന്ന് കത്ത് എഴുതിവച്ചായിരുന്നു ഇവര്‍ നാടുവിട്ടത്.  മകളെ വീട്ടില്‍ ഉപേക്ഷിക്കുകയും സ്വര്‍ണാഭരങ്ങളെല്ലാം കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് താമരശ്ശേരി പോലിസില്‍ പരാതി നല്‍കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും പിടികൂടുകയുമായിരുന്നു. ആറ് വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് പോവുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് ജുവൈനല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐ പി സി 317 പ്രകാരവുമാണ് യുവതിക്കെതിരേ കേസെടുത്തത്. ഇതിന് പ്രേരണ നല്‍കിയതിന് ജുവൈനല്‍ ജസ്റ്റിക് ആക്ട് 87 പ്രകാരവും ഐ പി സി 109 പ്രകാരവുമാണ് രാഹുലിനെ കേസില്‍ പ്രതി ചേര്‍ത്തത്. 11 വയസ്സുകാരനായ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പരപ്പന്‍പൊയില്‍ സ്വദേശിനിയെയും അരീക്കോട് വാലില്ലാപ്പുഴ ദേശിയായ കാമുകനെയും ബുധനാഴ്ച താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശിനിയായ 42കാരിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പോലിസില്‍ പരാതി നല്‍കി. ഹോട്ടല്‍ ജീവനക്കാരനൊപ്പം പോയതായാണ് സംശയം. താമരശ്ശേരി മേഖലയില്‍ ഭര്‍തൃമതികളുടെ ഒളിച്ചോട്ടം നിത്യ സംഭവമായ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് പോലിസിന്റെ തീരുമാനം.
Next Story

RELATED STORIES

Share it