ഫേസ്ബുക്ക് സഹകരണം പുനപ്പരിശോധിക്കും

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ ഫേസ്ബുക്കുമായുള്ള സഹകരണം അവസാനിപ്പിക്കാനൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷന്‍. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ സഹായിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണു ഫേസ് ബുക്കുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പുനപ്പരിശോധിക്കുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയത്.
യുവ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണം സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധിക്കും. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇത്തരം സ്വാധീനങ്ങള്‍ക്കു കഴിഞ്ഞേക്കാമെന്നും അതുകൊണ്ടുതന്നെ ഫേസ് ബുക്കുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ പുനരാലോചന നടത്തുമെന്നും തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മൂന്നു തവണയാണു വോട്ടര്‍മാരെ വോട്ടെടുപ്പില്‍ പങ്കാളിയാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്കായി ഫേസ് ബുക്കിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി ഫേ—സ് ബുക്ക് വോട്ടര്‍മാരായ ഉപയോക്താക്കള്‍ക്കു തിരഞ്ഞെടുപ്പ് ദിനം ഓര്‍മിപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ അയക്കുന്നതടക്കമുള്ള പദ്ധതികള്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it