ഫേസ്ബുക്ക് വിവാദം ഇറാഖ് വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍

ന്യൂഡല്‍ഹി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണ് ഫേസ്ബുക്ക് ഡാറ്റാ വിവാദത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.  സര്‍ക്കാരിന്റെ നുണ പുറത്തായെന്നും സര്‍ക്കാര്‍ മാധ്യമങ്ങളെ തങ്ങളുടെ വശത്താക്കുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. പ്രശ്‌നം: 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിഷയത്തില്‍ പറഞ്ഞ കള്ളം പുറത്തായി. പരിഹാരം: കോണ്‍ഗ്രസ്സും ഡാറ്റ മോഷണവും കഥയിറക്കുക. ഫലം: മാധ്യമങ്ങളെ പാട്ടിലാക്കാം. 39 ഇന്ത്യക്കാരും റഡാറില്‍ നിന്നു പുറത്ത്. പ്രശ്‌നം പരിഹരിക്കപ്പെട്ടു- എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തല്‍ വിവാദത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it