ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വില്‍പനയ്ക്ക്; വില വെറും 200 രൂപ

ന്യൂയോര്‍ക്ക്: സോഫ്റ്റ്‌വെയര്‍ അറ്റകുറ്റപ്പണി കൊണ്ട് മാത്രം അടുത്തിടെ ഫേസ്ബുക്കിലുണ്ടായ സുരക്ഷാ വീഴ്ചയെ മറികടക്കാനാവില്ലെന്നു റിപോര്‍ട്ടുകള്‍. അഞ്ച് കോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ ആക്‌സസ് ടോക്കണുകള്‍ കൈക്കലാക്കിയ ഹാക്കര്‍മാര്‍ ഡാര്‍ക്ക്‌നെറ്റ് വഴി വെറും മൂന്നു ഡോളറിന് (ഏകദേശം 200 രൂപ) ഇവ വില്‍പനയ്ക്ക് വച്ചതായാണ് വിവരം. ഡാ ര്‍ക്ക്‌നെറ്റില്‍ ഇത്തരത്തിലുള്ള ഡസന്‍ കണക്കിന് ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ വില്‍പനയ്ക്കു വച്ചതായി അന്താരാഷ്ട്ര മാധ്യമമായ ഇന്റിപെന്‍ഡന്റാണ് റിപോര്‍ട്ട് ചെയ്തത്. മൂന്നു ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെയാണ് ഇതിന്റെ വില.
ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് ഈ വിവരങ്ങള്‍ വാങ്ങാന്‍ സാധിക്കും. മോഷ്ടിക്കപ്പെട്ട വിവരങ്ങളുടെയെല്ലാം ആകെ വില ഏകദേശം 15 കോടി ഡോളറോ, 60 കോടി ഡോളറോ വരും. ഫേസ്ബുക്ക് ഹാക്കിങിലൂടെ കൈവശപ്പെടുത്തിയ ഡിജിറ്റല്‍ ടോക്കണുകള്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാനും അത് ഉപയോഗിച്ച് ഐഡന്റിറ്റി തെഫ്റ്റ്, ഭീഷണി പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുമാവും.

Next Story

RELATED STORIES

Share it