Flash News

ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ പേജ് ബ്ലോക്ക് ചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി

സാന്‍ ഫ്രാന്‍സിസ്‌കോ : ഫേസ്ബുക്കിന് യാതൊരു വിശദീകരണവും കൂടാതെ ഉപഭോക്താക്കളുടെ പേജ് ബ്ലോക്ക്  ചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി. തങ്ങളുടെ ഫേസ് ബുക്ക് പേജ് ബ്ലോക്ക് ചെയ്യപ്പെട്ടതിനെതിരെ ഒരു സിഖ് സംഘടന നല്‍കിയ ഹരജിയിലാണ് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ കോടതിയുടെ ഉത്തരവ്. കോടതി വിധി തങ്ങളുടെ വിജയമായാണ് ഫേസ്ബുക്ക് കരുതുന്നത്്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പേജ് ഫേസബുക്ക് ബ്ലോക്ക് ചെയ്തതാണ് കേസിലേക്കു നയിച്ചത്. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സംഘടനയുടെ അഭിഭാഷകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it