ഫെര്‍ഗൂസന്‍ കോളജില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല: പോലിസ്

പൂനെ: പൂനെ ഫെര്‍ഗൂസന്‍ കോളജില്‍ വിദ്യാര്‍ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പോലിസ്. 'ജെഎന്‍യു വിഷയത്തിന്റെ സത്യം'’എന്ന പേരില്‍ എബിവിപി സംഘടിപ്പിച്ച ചടങ്ങിനിടെ അംബേദ്കര്‍ പ്രത്യയശാസ്ത്രം പിന്തുടരുന്ന വിദ്യാര്‍ഥിക ള്‍  ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കോളജ് പ്രിന്‍സിപ്പ ല്‍ ആര്‍ ജി പര്‍ദേശി പോലിസിന് അയച്ച കത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കത്തില്‍ അക്ഷര ത്തെറ്റു പറ്റിയതായിരുന്നു എന്നു പറഞ്ഞ് പരാതി പ്രിന്‍സിപ്പ ല്‍ പിന്നീട് പിന്‍വലിച്ചു. മുദ്രാവാക്യം വിളിച്ചപ്പോള്‍ പോലിസ് സ്ഥലത്തുണ്ടായിരുന്നു. അവിടെ 29 മുദ്രാവാക്യങ്ങള്‍ വിളിച്ചു. 15 മുദ്രാവാക്യങ്ങള്‍ എബിവിപിക്കാരും 14 മുദ്രാവാക്യങ്ങള്‍ അംബേദ്കര്‍ വാദികളായ വിദ്യാര്‍ഥികളുമാണ് വിളിച്ചത്- പോലിസ് പറഞ്ഞു.തെറ്റിദ്ധാരണാജനകമായ കത്തയച്ചതില്‍ പ്രിന്‍സിപ്പല്‍ ആര്‍ ജി പര്‍ദേശി ഖേദം പ്രകടിപ്പിച്ചു. ബി ആര്‍ അംബേദ്കറുടെ ചെറുമകന്റെ മകന്‍ സുജാത് അംബേദ്കറടക്കമുള്ള വിദ്യാര്‍ഥികളെ ദേശവിരുദ്ധരായി മുദ്രകുത്തിയതിനെതിരേ വിവിധ ദലിത് സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it