Flash News

ഫെയ്‌സ്ബുക്ക് അറ്റ് വര്‍ക്ക് ഉടന്‍ പുറത്തിറങ്ങും

ഫെയ്‌സ്ബുക്ക് അറ്റ് വര്‍ക്ക്  ഉടന്‍ പുറത്തിറങ്ങും
X
facebook_

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്കിന്റെ പ്രെഫഷണല്‍ പതിപ്പ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും. ഫെയ്‌സ്ബുക്ക് അറ്റ് വര്‍ക്ക് എന്ന പുതിയ സംരംഭം കഴിഞ്ഞ ഒരു വര്‍ഷമായി ടെസ്റ്റിങ്ങിലായിരുന്നുവെന്ന് കമ്പനി അറിയിച്ചു.ജോലി സ്ഥലത്ത് മാത്രം ഉപയോഗിക്കാവുന്ന ഫീച്ചറുകളാണ് ഇതിന്റെ പ്രത്യേകത.സ്‌ക്രോളിങ് ന്യൂസ്, ചാറ്റ് സര്‍വ്വീസ് എന്നിവ ഇതിലുണ്ട്.

നിലവില്‍ ഫെയ്‌സ്ബുക്കിലുള്ള 95 ശതമാനം ഫീച്ചറുകളും 'ഫെയ്‌സ്ബുക്ക് അറ്റ് വര്‍ക്ക്' എന്ന സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്കിന്റെ ആഗോള പാര്‍ട്ടണര്‍ഷിപ്പ് ഡയറക്ടര്‍ ജൂലിന്‍ കൊഡോറനിയോ പറഞ്ഞു. നിലവിലുള്ള പ്രൊഫൈലിനു പുറമെ സ്‌പെഷ്യല്‍ പ്രെഫൈല്‍ പുതിയ സംരംഭത്തില്‍ ഉണ്ടാവും. സുരക്ഷ ടൂളുകളാണ് മറ്റൊരു പ്രത്യേകത.
ഒരു തവണ രജിസ്്ട്രര്‍ ചെയ്ത എല്ലാ കമ്പനികള്‍ക്കും പുതിയ സേവനം ലഭിക്കും. പുതിയ സേവനത്തിന് ചാര്‍ജ്ജ് ഈടാക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഉപയോഗ ക്രമമനുസരിച്ച് ഒരു നിശ്ചിത തുക മാസം കമ്പനിക്ക് നല്‍കണം.  300 ഓളം കമ്പനികള്‍ പുതിയ സേവനത്തിനായ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് അറ്റ് വര്‍ക്കിന്റെ ബീറ്റാ ടെസ്റ്റിങ് ജനുവരിയില്‍ തുടങ്ങും. ഇതു കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംരംഭം ലോകത്തിന് മുന്നിലെത്തും.
Next Story

RELATED STORIES

Share it