Flash News

ഫെഡ് കപ്പ് കിരീടം യുഎസിന്

ഫെഡ് കപ്പ് കിരീടം യുഎസിന്
X


മിന്‍സ്‌ക് (ബലാറസ്): 18ാമത് ഫെഡ് കപ്പ് വനിതാ ടെന്നിസ് കിരീടം യുഎസിന്. നാലു വനിതാ സിംഗിള്‍സ് പൂര്‍ത്തിയാകുമ്പോള്‍ യുഎസും ബലാറസും 2-2 എന്ന നിലയിലായിരുന്നു. ഇരു കൂട്ടര്‍ക്കും നിര്‍ണായകമായ അവസാന ഇനമായ വനിതാ ഡബിള്‍സ് മല്‍സരത്തില്‍ യുഎസിനു വേണ്ടി റാക്കറ്റേന്തിയ കോക്കോ വാന്‍ഡവെഗയും ശെല്‍ബി റോജേഴ്‌സും ചേര്‍ന്ന് യുഎസിന് കിരീടം സമ്മാനിക്കുകയായിരുന്നു. വനിതാ ഡബിള്‍സ് ഫൈനലില്‍ ബെലാറസിന്റെ ആര്യ സബലെങ്ക- അലിയക്‌സാന്‍ഡ്ര സാസ്‌നോവിച് സഖ്യത്തെ 6-3, 7-6 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഎസ് കിരീടം സ്വന്തമാക്കിയത്. നേരത്തെ ഫൈനലിന്റെ തുടക്കത്തില്‍ ബെലാറസിന്റെ സാസ്‌നോവിച്ചിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ച് വാന്‍ഡവെഗ യു എസിന് 1-0 ന്റെ ലീഡ് നല്‍കിയിരുന്നു. പിന്നീട് ബലാറസിനു വേണ്ടി കോര്‍ട്ടിലിറങ്ങിയ സബലങ്ക യുഎസിന്റെ സ്ലൊവാനി സ്റ്റീഫന്‍സിനെ 6-3, 3-6, 6-4 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തി ഫലം 1-1 എന്ന സമനിലയിലാക്കി. എന്നാല്‍ വാന്‍ഡവഗയും സബലങ്കയും ഏറ്റുമുട്ടിയപ്പോള്‍ വാന്‍ഡവെഗ സെബലേങ്കയെ 7-6, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി മല്‍സരം 2-1 എന്ന നിലയില്‍ എത്തിച്ചിരുന്നു. സ്ലൊവാനി സ്റ്റീഫന്‍സിനെ സാസ്‌നോവിച്ച് 4-6, 6-1, 8-6 എന്ന സ്‌കോറിനു തോല്‍പിച്ച് ബലാറസിന് വേണ്ടി 2-2 ന്റെ സമനില നേടിക്കൊടുത്തു.  യുഎസിന്റെ 18ാം ഫെഡ്കപ്പ് കിരീടമാണിത്. 1995 വരെ ഫെഡറേഷന്‍ കപ്പ് എന്ന നാമധേയത്തിലറിയപ്പെട്ട ഈ ടൂര്‍ണമെന്റ് പിന്നീടാണ് ഫെഡ് കപ്പ് എന്നറിയപ്പെട്ടത്.
Next Story

RELATED STORIES

Share it