ഫെഡ് കപ്പ്: ഇന്ത്യന്‍ ടീമിനെ സാനിയ നയിക്കും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫെഡ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ സൂപ്പര്‍ താരം സാനിയ മിര്‍സ നയിക്കും. ഫെഡ് കപ്പിന്റെ ഏഷ്യ/ ഓഷ്യാനിയ മേഖലയില്‍ ഗ്രൂപ്പ് യിലാണ് ഇന്ത്യയുടെ സ്ഥാനം. 2016 ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ തായ്‌ലന്‍ഡിലെ ഹുവാ ഹിനിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
രാജ്യത്തെ നമ്പര്‍ വണ്‍ സിംഗിള്‍സ് താരമായ അങ്കിത റെയ്‌ന, ദേശീയ ചാംപ്യന്‍ പ്രേര്‍ണ ഭാംബ്രി, പ്രാര്‍ഥന തോംബാരെ, കര്‍മന്‍ കൗര്‍ താന്‍ഡി എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍.
Next Story

RELATED STORIES

Share it