ഫെഡ് കപ്പ്: ഇന്ത്യന്‍ ടീം തോല്‍വിക്ക് അറുതിയിട്ടു

ഹുവാ ഹിന്‍ (തായ്‌ലന്‍ഡ്): രണ്ടു തുടര്‍ തോല്‍വികള്‍ക്കുശേഷം ഫെഡ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ആദ്യ വിജയം. പൂള്‍ എയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനെയാണ് ഇന്ത്യ 3-0നു തകര്‍ത്തത്. രാജ്യത്തെ നമ്പര്‍ വണ്‍ സിംഗിള്‍സ് താരം അങ്കിത റെയ്‌നയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്കു അനായാസവിജയം സമ്മാനിച്ചത്. സിംഗിള്‍സ്, ഡബിള്‍സ് മല്‍സരങ്ങളില്‍ താരം വെന്നിക്കൊടി പാറിച്ചു.
പ്രേര്‍ന ഭാംബ്രിയിലൂടെയാണ് ഇന്ത്യ ആദ്യ ജയം കൊയ്തത്. ആദ്യ സിംഗിള്‍സ് മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താന്റെ സബീന ഷറിപോവയെ പ്രേര്‍ന നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കുകയായിരുന്നു. സ്‌കോര്‍: 6-1, 6-1. മല്‍സരം 57 മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചു. രണ്ടാം സിംഗില്‍സിലും ഇന്ത്യ വെല്ലുവിളിയില്ലാതെ ജയിച്ചുകയറി. അങ്കിതയാണ് ഇന്ത്യക്കു 2-0ന്റെ ലീഡ് സമ്മാനിച്ചത്. നി ഗിന അബ്ദുറയിമോവയെ അങ്കിത 6-1, 6-0ന് കെട്ടുകെട്ടിച്ചു.
അപ്രസക്തമായി മാറിയ മൂന്നാം ഡബിള്‍സ് മല്‍സരത്തില്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരം സാനിയാ മിര്‍സയും അങ്കിതയു മുള്‍പ്പെടുന്ന ടീം അക്ഗുല്‍ അമന്‍മുറാദോവ-അരീന ഫോള്‍ട്‌സ് സഖ്യത്തെ 6-2, 6-0നു തോല്‍പ്പിക്കുകയായിരുന്നു. മല്‍സരം 48 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.
Next Story

RELATED STORIES

Share it