ഫെഡറേഷന്‍ കപ്പ്: ഹഫ്‌സീറിന് ഗോള്‍ഡന്‍ ഡബിള്‍

ന്യൂഡല്‍ഹി: 20ാമത് ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തിലെ മിന്നുംതാരം കേരളത്തിന്റെ പി പി മുഹമ്മദ് ഹഫ്‌സീറാണ്. ഇരട്ടസ്വര്‍ണമാണ് ഫീല്‍ഡില്‍ നിന്ന് താരം ഇ ന്നലെ കൈക്കലാക്കിയത്. വനിതകളുടെ ലോങ്ജംപില്‍ എം എ പ്രജുഷയാണ് കേരളത്തിനായി സുവര്‍ണനേട്ടം കൊയ്ത മറ്റൊരു താരം. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ വി നീന വെള്ളി നേടി.
പുരുഷന്‍മാരുടെ ലോങ്ജംപിലും ഹൈജംപിലുമാണ് ഹഫ്‌സീര്‍ സ്വര്‍ണത്തിലേക്കു പറന്നിറങ്ങിയത്. ഹൈജംപില്‍ 1.98 മീറ്റര്‍ ഉയരമാണ് താരം പിന്നിട്ടത്. ഹരിയാനയുടെ നരേന്ദര്‍ (1.95 മീ) രണ്ടാമതെത്തി. ലോങ്ജംപില്‍ 7.02 മീറ്റര്‍ ചാടിയാണ് ഹഫ്‌സീര്‍ കേരളത്തിന്റെ അഭിമാനമായത്. നേരത്തേ ഹൈജംപില്‍ ഹഫ്‌സീറിനു തൊട്ടുപിന്നിലെത്തിയ ഹരിയാനയുടെ നരേന്ദര്‍ തന്നെ ഈയിനത്തി ലും വെള്ളി കരസ്ഥമാക്കി.
വനിതകളുടെ ലോങ്ജംപില്‍ 6.30 മീറ്റര്‍ ചാടിയായിരുന്നു പ്രജുഷയുടെ സുവര്‍ണവിജയം.
Next Story

RELATED STORIES

Share it