ഫെഡറേഷന് കപ്പ് : ഇന്ന് സെമിഫൈനല്‍
BY fousiya sidheek14 May 2017 3:32 AM GMT
fousiya sidheek14 May 2017 3:32 AM GMT
കൊല്‍ക്കത്ത: ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് സെമിഫൈനല്‍ മല്‍സരങ്ങള്‍. ആദ്യ സെമിയില്‍ ഐലീഗ് ചാംപ്യന്മാരായ ഐസ്വാള്‍ എഫ്സി ബംഗളൂരുവിനെതിരേ മല്‍സരിക്കും. ഐസ്വാളിന്റെ ഹോംഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മല്‍സരം. ആവേശകരമായ രണ്ടാംസെമിയില്‍ കൊല്‍ക്കത്തന്‍ ഡെര്‍ബി അരങ്ങേറും. കൊല്‍ക്കത്തയിലെ പ്രശസ്തമായ ബറാസാത് സ്റ്റേഡിയത്തിലാണ് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഖാമുഖം ഏറ്റുമുട്ടുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്കും ഏഴ് മണിക്കുമാണ് മല്‍സരങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ രണ്ട് മല്‍സരങ്ങളില്‍ ജയവും ഒരു സമനിലയും നേടി അപരാജിതരായാണ് ഐസ്വാള്‍ സെമിയില്‍ കടന്നത്. എ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി നോക്കൗട്ടില്‍ കടന്ന ഈസ്റ്റ് ബംഗാള്‍ രണ്ട് സമനില വഴങ്ങിയിരുന്നു. ബി ഗ്രൂപ്പില്‍ മോഹന്‍ ബഗാന്റേതും അപരാജിത കുതിപ്പാണ്. അവസാന മല്‍സരത്തില്‍ സമനില വഴങ്ങിയ ബഗാനും ഐസ്വാളിനെ പോലെ ഏഴ് പോയിന്റുണ്ട്. സെമിയിലെത്തിയ ടീമില്‍ ബംഗളൂരു മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞിട്ടുള്ളത്. ശിവജിയന്സിനെതിരായ രണ്ടാം മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളില്‍ ബംഗളൂരു തോറ്റു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT