Flash News

ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂയോര്‍ക്ക് : അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പത്തു വര്‍ഷത്തിനുള്ളില്‍ ആദ്യമായി പലിശനിരക്കുകളില്‍ വര്‍ധന വരുത്തി. ഫെഡറല്‍ റിസര്‍വിന്റെ നയരൂപീകരണ വിഭാഗമായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗം കാല്‍ ശതമാനം വര്‍ധനയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നടപടി രൂപയുടെ മൂല്യത്തകര്‍ച്ചയുള്‍പ്പടെയുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക. ഓഹരി വിപണികളില്‍ ഇടിവുണ്ടാകുവാനും സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്കും ഫെഡ് റിസര്‍വ് പലിശനിനിരക്കുകളിലെ വര്‍ധന കാരണമായേക്കും.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് അമേരിക്ക പലിശനിരക്കില്‍ വര്‍ധന വരുത്തിയത്്. ഇതുസംബന്ധിച്ച സൂചനകള്‍ ഏറെ നാളായി ഉയര്‍ന്നിരുന്നു. എറെക്കാലമായി പലിശ നിരക്ക് പൂജ്യം മുതല്‍ കാല്‍ശതമാനം വരെ നിരക്കിലാണ് ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ തുടര്‍ന്നുവന്നിരുന്നത്്. പലിശനിരക്കിലെ കുറവ് മൂലം നിക്ഷേപകര്‍ അമേരിക്കയെ ഒഴിവാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിക്ഷേപത്തിന് താല്‍പര്യം കാണിച്ചിരുന്നു. പുതിയ നടപടിമൂലം അമേരിക്കയിലെ പലിശനിരക്ക്് ഇത്തരം നിക്ഷേപകര്‍ക്ക്് ആകര്‍ഷകമായി തോന്നുന്നതോടെ അവര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് ആശങ്കയുയരുന്നത്. എന്നാല്‍ ഫെഡറല്‍ റിസര്‍വ് നിരക്കുവര്‍ധന മുന്നില്‍ക്കണ്ട് ഈ പിന്‍മാറ്റം ഒരുവര്‍ഷത്തോളമായി ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നതിനാല്‍ പെട്ടെന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കരുതുന്നവരുമുണ്ട്.
Next Story

RELATED STORIES

Share it