Kollam Local

ഫുട്‌ബോള്‍ മനുഷ്യ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിവുള്ള കളി: പന്ന്യന്‍ രവീന്ദ്രന്‍



കൊട്ടാരക്കര: ഫുട്‌ബോള്‍ മനുഷ്യ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിവുള്ള കളിയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍  രവീന്ദ്രന്‍ പറഞ്ഞു.  സിപിഐ സംസ്ഥാന  കൗണ്‍സിലംഗവും കൊട്ടാരക്കര താലൂക്ക് ഗ്രന്ഥശാല കൗണ്‍സിലിന്റെ പ്രസിഡന്റുമായിരിക്കെ മരണമടഞ്ഞ എന്‍ വേലപ്പന്റെ ആറാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള അഖിലകേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്  കുളക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ട് കാലങ്ങളില്‍ യൂറോപ്പിലും മറ്റ് ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലും കറുത്തവര്‍ഗ്ഗക്കാരെ വെളുത്തവര്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഫുട്‌ബോള്‍ രംഗത്തെ കറുത്തവര്‍ഗ്ഗക്കാരുടെ ആദിപത്യമുണ്ടായ കാലം മുതല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ അംഗീകരിക്കപ്പെട്ടു തുടങ്ങി അത്രയുണ്ട് ഫുട് ബോളിന്റെ ശക്തി. 1950 കാലഘട്ടത്തിന് ശേഷം ഇന്ത്യക്ക് ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍  അവസരം ലഭിച്ചത് ഇപ്പോഴാണ്. എന്‍ വേലപ്പന്‍ നല്ലയൊരു ഫുട്‌ബോള്‍ കളിക്കാരും ആസ്വദകനുമായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായുള്ള ഈ ടൂര്‍ണമെന്റ്് കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റാകട്ടെ യെന്നും പന്ന്യയന്‍ പറഞ്ഞു .സംഘാടക സമിതി ചെയര്‍മാന്‍ എസ് സുജിത്ത് കുമാര്‍ അധ്യക്ഷനായി. സംഘാടക സമിതി കണ്‍വീനര്‍ എസ് വിനോദ് കുമാര്‍, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജഗത് ജീവന്‍ ലാലി, കെഎസ് ഇന്ദുശേഖരന്‍ നായര്‍, എ മന്‍മഥന്‍ നായര്‍, സി തുളസിധരന്‍, ജി മാധവന്‍ നായര്‍, കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എഐവൈഎഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കുളക്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ കേരളത്തിലെ പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്. 50,000 രൂപയാണ് ഒന്നാം സമ്മാനം. 13ന് വൈകീട്ട് 4.30ന് ഫൈനല്‍ മല്‍സരം നടക്കും.  പൂവറ്റൂരില്‍ 16ന്    നടക്കുന്ന എന്‍ വേലപ്പന്‍ അനുസ്മരണ സമ്മേളനത്തില്‍ കൃഷി വകുപ്പ്മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഫുട്‌ബോള്‍ മേളയിലെ വിജയികള്‍ക്ക്  സമ്മാനദാനം നല്‍കും.
Next Story

RELATED STORIES

Share it