Gulf

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മാതൃകയായി ദമ്മാമിലെ ബ്രസീല്‍ ഫാന്‍സ്

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മാതൃകയായി ദമ്മാമിലെ ബ്രസീല്‍ ഫാന്‍സ്
X


ദമ്മാം: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മാതൃക സൃഷ്ടിച്ച് ദമ്മാമിലെ ബ്രസീല്‍ ഫാന്‍സ് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനം പ്രവാസി സമൂഹത്തിന്റെ പ്രശംസ നേടി. നവോദയ സാംസ്‌കാരിക വേദി പ്രവാസി സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയോട് വിജയിച്ച ബ്രസീല്‍ ഫാന്‍സ് ടീമിന് ലഭിച്ച വിന്നേഴ്‌സ് പ്രൈസ് മണി ഇഎംഎഫ് റാക്ക ക്ലബ്ബിലെ കളിക്കാരന്റെ ചികിത്സാ സഹായനിധിയിലേക്ക് കൈമാറുകയായിരുന്നു. റയാന്‍ ഓഡിറ്റോറിയത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാര്‍ണിവല്‍ പരിപാടിയില്‍ ബ്രസീല്‍ ആരാധകര്‍ സംഗമിച്ച ചടങ്ങിലാണ് സഹായം കൈമാറിയത്. റിയാസ് പറളിയില്‍ നിന്നും ഇഎംഎഫിന് വേണ്ടി നവാസ് തൃപ്പനച്ചി തുക ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് ഷറഫ് പാറക്കല്‍, സിഫ്‌കോ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുസ്സലാം കണ്ണിയന്‍, മന്‍സൂര്‍ മങ്കട, മുജീബ് പാറമ്മല്‍, സലാം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it