malappuram local

ഫുട്പാത്ത് കൈയേറി കച്ചവടം: കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ ഗതാഗത തിരക്കുള്ള പത്തനാപുരം പള്ളിപ്പടിയില്‍ ഫുട്പാത്തിലേയ്ക്കിറക്കിവച്ച് കച്ചവടം നടത്തുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പിഡബ്ല്യുഡിയില്‍ നിന്ന് നാല് തവണ ഒഴിപ്പിക്കല്‍ ശ്രമം നടത്തിയിട്ടും  നിയമ ലംഘനം നടത്തി സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വയനാട്-കോഴിക്കോട,് നിലമ്പൂര്‍- ഒതായി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കടന്നു പോകുന്ന പള്ളിപ്പടി ഭാഗത്ത് റോഡ് വീതി കുറവ് കാരണം അപകടം സംഭവിക്കുന്നതും സ്ഥിരമായിട്ടൂണ്ട്. വാഹനങ്ങളുടെ തിരക്കു കാരണം കാല്‍നട യാത്രപോലും ദുസ്സഹമാണ്. അടുത്തിടെ തൊട്ടടുത്ത ബേക്കറി ഷോപ്പിലേയ്ക്ക് വാഹനം ഇടിച്ചു കയറിയിരുന്നു. കടകളിലെ പെട്ടികള്‍ ഫുട്പാത്ത് സ്ലാബിലേയ്ക്കിറക്കിവയ്ക്കുന്നതാണ് ഏറെ പ്രയാസമാവുന്നത്. അരീക്കോട് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച്് കച്ചവടം നടത്തുന്നതിനെതിരേ വ്യാപക പരാതിയുയരുന്നുണ്ട്. ഇവിടെ മാലിന്യ സംസ്‌ക്കരണത്തിന് സൗകര്യമൊരുക്കാത്തതു കാരണം മാലിന്യം പുഴയില്‍ തള്ളുന്നത് ഓട്ടോ ഡ്രൈവര്‍മാര്‍ തട—ഞ്ഞിരുന്നു. നിരന്തരമായി പരാതിയുയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല.
Next Story

RELATED STORIES

Share it