Flash News

ഫുഖഹാഇന്റെ ഘാതകന്‍ പിടിയില്‍



ഗസാസിറ്റി: ഹമാസ് നേതാവും ഇസ്രായേല്‍ ജയിലിലെ മുന്‍ തടവുകാരനുമായ മാസിന്‍ ഫുഖഹാഇന്റെ ഘാതകനെ അറസ്റ്റ് ചെയ്തതായി ഹമാസ്. ഇയാള്‍ക്ക് ഇസ്രായേലുമായി ബന്ധമുണ്ടെന്നും ഹമാസ് ആവര്‍ത്തിച്ചു. ഫുഖഹാഇന്റെ ഘാതകനെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തതായും കൊലയാളിക്കും അതുമായി ബന്ധമുള്ള എല്ലാവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ ഗസയില്‍ വ്യക്തമാക്കി. മാര്‍ച്ച് 24നു നടന്ന കൃത്യത്തിനു കല്‍പന നല്‍കിയത് ഇസ്രായേലാണെന്നും സംഭവത്തില്‍ അവര്‍ക്കുള്ള പങ്ക് പിന്നീടു വെളിപ്പെടുത്തുമെന്നും ഹനിയ്യ പറഞ്ഞു. അതിനായി ആഭ്യന്തരമന്ത്രാലയം പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it