Flash News

ഫീസ് വര്‍ധന : വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്



പൊന്നാനി: കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാക്കാന്‍ തീരുമാനം. പ്രൈവറ്റ് കോളജ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാല കവാടത്തിനുമുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല സമരം നടത്തുന്നത്. കഴിഞ്ഞ നാലിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഫീസിന്റെ കാര്യം ചര്‍ച്ച ചെയ്യുമെന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും യോഗം നടന്നില്ല.— വെള്ളിയാഴ്ച മുതല്‍ രാപകല്‍ സമരം തുടങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. —തുടര്‍ന്ന്, നിരാഹാര സമരം തുടങ്ങുമെന്നും സമരസമിതി നേതാക്കളായ പ്രഭാകരന്‍, സി അജിത്, സോണി അറിയിച്ചു. ഫീസ് വര്‍ധന പിന്‍വലിക്കുക, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ഒരാഴ്ചയായി വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. — ഫീസ് പുനപ്പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.—ആവശ്യങ്ങ ള്‍ നേടിയെടുക്കും വരെ സമരമുഖത്തുണ്ടാവുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രതികരണം. ഒന്നാം വര്‍ഷ രജിസ്‌ട്രേഷനുള്ള അവസാന ദിവസം 15നാണ്.
Next Story

RELATED STORIES

Share it