World

ഫിസിക്‌സ് ഒളിംപ്യാര്‍ഡില്‍ ഇന്ത്യക്ക് അഞ്ചു സ്വര്‍ണം

ലിസ്ബന്‍: പോര്‍ച്ചുഗലിലെ ലിസ്ബനില്‍ നടന്ന ഇന്‍ര്‍നാഷനല്‍ ഫിസിക്‌സ് ഒളിംപ്യാര്‍ഡില്‍ ഇന്ത്യയില്‍ നിന്നു പങ്കെടുത്ത അഞ്ച് മല്‍സാര്‍ഥികള്‍ക്കും സ്വര്‍ണം. 21 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിന്നു പങ്കെടുക്കുന്ന എല്ലാ മല്‍സര്‍ഥികളും സ്വര്‍ണം നേടുന്നത്്. ഭാസ്‌കര്‍ ഗുപ്്ത-മുംബൈ, ലേ ജെയിന്‍-രാജസ്ഥാന്‍, നിശാന്ത് അഭാങ്കി-രാജ്‌കോട്ട്്, പവാന്‍ ഗോയല്‍-ജെയ്പൂര്‍, സിദ്ധാര്‍ഥ് നാഥ് തിവാരി-കൊല്‍ക്കത്ത എന്നിവരാണ് സ്വര്‍ണം നേടിയത്്. വിവിധ രാജ്യങ്ങളില്‍ നിന്ന് 396 വിദ്യാര്‍ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. ഹോമി ഭാബ സെന്റര്‍ ഫോര്‍ സയന്‍ന്‍സ് എജ്യൂക്കേഷനിലെ സയന്റിഫിക് ഓഫിസര്‍ പ്രവീണ്‍ പഥകിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികള്‍ മല്‍സരത്തിനിറങ്ങിയത്്.
Next Story

RELATED STORIES

Share it