kozhikode local

ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ അസോസിയേഷന്‍ സമ്മേളനം തുടങ്ങി

കോഴിക്കോട്: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ (ഐഎപിഎംആര്‍)  കേരള ഘടകത്തിന്റെ 12-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി ടി സുധീര അധ്യക്ഷതവഹിച്ചു.
ഡോ. വി ആര്‍ രാജേന്ദ്രന്‍ (പ്രിന്‍സിപ്പല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്),  ഡോ. പ്രതാപ് സോംനാഥ് (വൈസ് പ്രിന്‍സിപ്പല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്), ഡോ. ജോര്‍ജ് ജോസഫ് (മുന്‍ ദേശീയ പ്രസി, ഐഎപിഎംആര്‍), ഡോ. ശ്രീദേവി മേനോന്‍, ഡോ. സൂരജ് രാജഗോപാല്‍, ഡോ. ശ്രീജിത്ത് സംസാരിച്ചു. റീഹാബിലിറ്റേഷന്‍ ചികിത്സകരുടെ എണ്ണം കേരളത്തില്‍ വളരെ കുറവാണെന്നും വര്‍ധിച്ചുവരുന്ന പക്ഷാഘാതം, സുഷുമ്‌ന നാഡിയുടെ ക്ഷതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍, സന്ധിരോഗങ്ങള്‍, തുടങ്ങിയവ ചികില്‍സിക്കാന്‍ ആവശ്യമായ പിഎംആര്‍ വിഭാഗം ഇപ്പോള്‍ മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രികളിലും മാത്രമേ ഉള്ളൂവെന്നും താലൂക്കാശുപത്രികളിലും കൂടി പിഎംആര്‍ വിഭാഗം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ല്‍ പരം പിഎംആര്‍ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മസ്‌ക്കുലോസ് കെലിറ്റല്‍ അള്‍ട്രാസൗണ്ട് ശില്‍പശാല, തുടര്‍വിദ്യാഭ്യാസ പരിപാടി, പി ജി വിദ്യാര്‍ഥികള്‍ക്കായുള്ള ഗവേഷണ പ്രബന്ധമത്സരം, ക്വിസ് മല്‍സരം തുടങ്ങിയവയും നടക്കും. സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും.
Next Story

RELATED STORIES

Share it