ഫിഷറീസ് ശമ്പള പരിഷ്‌കരണം: മൂന്നംഗ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: ഫിഷറീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി മന്ത്രി കെ ബാബു. ഫിഷറീസ് ഡയറക്ര്‍ ചെയര്‍മാനും മല്‍സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയില്‍ ഫിഷറീസ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അംഗമായിരിക്കും. ധനവകുപ്പും പിഎസ്‌സിയും അംഗീകാരം നല്‍കിയ സ്‌പെഷ്യല്‍ റൂള്‍സ് അംഗീകരിച്ച് ഉത്തരവായതായും മന്തി വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവുകളിലൂടെ സൃഷ്ടിച്ചിട്ടുള്ള തസ്തികകള്‍ മാത്രമേ സ്‌പെഷ്യല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുകയുള്ളൂ. നേരിട്ടുള്ള എല്ലാ നിയമനങ്ങളും പിഎസ്‌സി മുഖാന്തിരമായിരിക്കും നടത്തുക. ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ഒരു യൂനിറ്റ് മാനന്തവാടിയില്‍ ആരംഭിക്കുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it