thiruvananthapuram local

ഫിഷറീസ് വകുപ്പിന്റെ വിവേചനത്തിനെതിരേ ബീമാപള്ളി ആക്ഷന്‍ കൗണ്‍സില്‍ ധര്‍ണ

തിരുവനന്തപുരം: ബീമാപള്ളി പ്രദേശത്തെ മല്‍സ്യ തൊഴിലാളികളോട് സൗജന്യ ഫഌറ്റ് നല്‍കുന്നതില്‍ കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് ഫിഷറീസ് ഓഫിസിന് മുന്നില്‍ ബീമാപള്ളി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ബീമാപള്ളി മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് യു ഗുലാം അധ്യക്ഷത വഹിച്ചു. ബീമാപള്ളി ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി ബഷീര്‍, ബീമാപള്ളി ഈസ്റ്റ് വര്‍ഡ് കൗണ്‍സിലര്‍ സജിന ടീച്ചര്‍, റഫീക് (എസ്ഡിപിഐ), കെ കെ മാഹീന്‍ (സിപിഎം), നിസാം (സിപിഐ), നാസര്‍ (പിഡിപി), അബ്ദുര്‍ റഹ്്മാന്‍ (മുസ്്‌ലിം ലീഗ്) സംസാരിച്ചു.
Next Story

RELATED STORIES

Share it