Flash News

ഫിഷറീസ് മേഖലയെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നു : മേഴ്‌സിക്കുട്ടിയമ്മ



കൊച്ചി: ഫിഷറീസ് മേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് മേഖലയില്‍ കേന്ദ്രം ആകെ ചെലവാക്കുന്നത് 388 കോടി രൂപയാണ്. ഇതില്‍ 200 കോടി രൂപ നല്‍കുന്നത് തമിഴ്‌നാടിനാണ്. 16 കോടി രൂപ മാത്രമാണ് കേരളത്തിനു നല്‍കുന്നത്. ഫിഷറീസ് രംഗത്ത് അങ്ങേയറ്റം വിവേചനപരമായാണ് കേന്ദ്രം കേരളത്തോട് പെരുമാറുന്നത്. കേരളത്തോടുള്ള ഈ അവഗണനയ്‌ക്കെതിരേ കക്ഷിരാഷ്ട്രീയഭേദമെന്യേ ശക്തമായ നിലപാെടടുക്കണം. തീരദേശ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. പൂത്തോട്ട കെപിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം നിര്‍മാല്യം ഓഡിറ്റോറിയത്തില്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശ്ചാത്തല വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇതര ജനവിഭാഗങ്ങളേക്കാള്‍ തീരദേശമേഖലയില്‍ സൗകര്യങ്ങള്‍ കുറവാണ്. മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താന്‍ ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ബാങ്കിങ്, സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കാനും ഫിഷറീസ് വകുപ്പിന് പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it