Kollam Local

ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മല്‍സ്യത്തൊഴിലാളികള്‍



കൊല്ലം: ഡിഎഫ്ക്യു 42/92 എന്ന വാടിയിലെ മല്‍സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്ത ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മല്‍സ്യത്തൊഴിലാളികള്‍.പല തവണ സംഘത്തിലെ മറ്റ് അംഗങ്ങള്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ക്കും അസി.രജിസ്ട്രാര്‍ക്കും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് സീനിയര്‍ ഇന്‍സ്‌പെക്ടറുടെയും അസി.രജിസ്ട്രാറിന്റേയും അന്വേഷണത്തില്‍ വന്‍ ക്രമക്കേടു നടന്നതായിട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.എന്നിട്ടും ജോയിന്റ് രജിസ്ട്രാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. അതിനെതിരേ ഈ സംഘത്തിലെ മറ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വിധി നടപ്പാക്കിയെങ്കിലും ജോയിന്റ് രജിസ്ട്രാറും മറ്റ് ഉദ്യോഗസ്ഥരും വന്‍ ക്രമക്കേട് നടത്തിയ സംഘം ഭരണസമിതിയെ സംരക്ഷിച്ചു വരികയാണ്. ഫിഷറീസ് വകുപ്പ് മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട്  ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും അഴിമതിക്കാരായ സംഘം ഭരണസമിതിക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഫിഷറീസ് രജിസ്ട്രാര്‍ ഓഫിസ് ഉപരോധിക്കുമെന്നും മറ്റ് ഭരണസമിതിയംഗങ്ങളായ ഇ ലൂക്കായും ആഗ്നസ് സക്കറിയും ഫ്രാന്‍സിസും അറിയിച്ചു.
Next Story

RELATED STORIES

Share it